ചിറ്റാർ: ചിറ്റാർ മണക്കയം കുമരൻകുന്ന് കോളനിയിൽ പതിന്നാലുകാരിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമരൻകുന്ന് കൃഷ്ണകുമാറിന്റെ മകൾ മിനു (14)നെയാണ് തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ വീടിന് സമീപത്തെ റബർമരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. അച്ഛനും അമ്മയും ജോലിക്കുപോയി തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിൽ രക്തക്കറ ഉണ്ടായിരുന്നു . ഡോഗ് സ്ക്വാഡ് , വിരലടയാളവിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ. ചിറ്റാർ ഗവ, ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാംക്ളാസ് വിദ്യാർത്ഥിനിയാണ്. മാതാവ് അശ്വതി.