റാന്നി: അത്തിക്കയം -റാന്നി റോഡിൽ കണ്ണമ്പള്ളി സെന്റ് മാത്യൂസ് സ്കൂളിന് മുമ്പിലെ റോഡിന്റെ വശങ്ങളിൽ കാട് വളർന്നു നിൽക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടായി. സ്കൂളിനോട് ചേർന്നുള്ള വളവിൽ അപകടങ്ങൾ പതിവാണ് . കക്കുടുമണ്ണിനും കണ്ണമ്പള്ളിക്കും ഇടയിൽ മൂന്ന് വലിയ വളവുകളുണ്ട്. വഴിയിലേക്ക് ചാഞ്ഞുനിൽക്കുന്ന കാടുകൾ കാഴ്ച മറയ്ക്കുന്നതാണ് ഇവിടെ പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത് . രണ്ടുവർഷം മുമ്പാണ് ഈ റോഡ് ഉന്നത നിലവാരത്തിൽ ടാർചെയ്തത്. കൊടും വളവും ഇറക്കവുമായതിനാൽ എതിരെ വരുന്ന വാഹനങ്ങൾ അടുത്തുവന്നതിനു ശേഷം മാത്രമേ കാണാൻ കഴിയു..കണ്ണമ്പള്ളി സെന്റ് മാത്യൂസ് സ്കൂളിലേക്കും പള്ളിയിലേക്കുമുള്ള വഴിൽ പ്രധാന റോഡിലേക്ക് ഇറങ്ങുന്ന വാഹനങ്ങൾക്കാണ് ഏറെയും ബുദ്ധിമുട്ട്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.