അടൂർ : നാല് ദിവസം മുമ്പ് പത്തനാപുരം വിളക്കുടി പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയ പത്തനാപുരം മാലൂർ കോളേജ് ലളിത വിലാസത്തിൽ സുരേഷ് കുമാർ (52) ന്റെ മൃതദേഹം ഏനാത്ത് തൂക്കുപാലത്തിന് സമീപം കണ്ടെത്തി. അഗ്നിരക്ഷാസേനയുടെ കൊല്ലം സ്കൂബാ ടീം തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അടൂരിൽ നിന്നുള്ള അഗ്നരക്ഷാസേന യാണ് മൃതദേഹം കരയ്ക്കെടുത്തത്. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ. .