തിരുവല്ല: സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി നിർദ്ധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന സ്വപ്‌ന ഭവനത്തിന്റെ താക്കോൽദാനം 30ന് വൈകിട്ട് അഞ്ചിന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഡോ.ടി.എം തോമസ് ഐസക് നിർവഹിക്കും. നിർമ്മാണ കമ്മിറ്റി ചെയർമാൻ പി.ബി.സന്ദീപ്കുമാർ അദ്ധ്യക്ഷത വയ്ക്കും. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പ്രസംഗിക്കും.