കോന്നി: കേരള കർഷകസംഘം കോന്നിതാഴത്ത് ജൈവ പച്ചക്കറികൃഷി ആരംഭിച്ചു. 50 സെന്റ് സ്ഥലത്താണ് കൃഷി ചെയ്യുന്നത്. ഏരിയാ സെക്രട്ടറി ആർ.ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. മിനുകോശി അദ്ധ്യക്ഷത വഹിച്ചു . ഇ.പി.അയ്യപ്പൻ നായർ, വിപിൻ വേണു, ബിനോജ് ചെങ്ങറ തുടങ്ങിയവർ പ്രസംഗിച്ചു.