കൂടൽ: ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കുന്നില്ല. അറ്റകുറ്റപ്പണികൾക്കായി ഒരുമാസം മുമ്പ് അഴിച്ചുമാറ്റിയതാണ് ലൈറ്റ് . കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. സന്ധ്യ കഴിഞ്ഞാൽ ജംഗ്ഷനിൽ ഇരുട്ടാണ്. പ്രഭാത സവാരിക്കിറങ്ങുന്നവരും പുലർച്ചെ പത്രവിതരണം നടത്തുന്നവരും ഇതുമൂലം ബുദ്ധിമുട്ടുന്നതായി പരാതിയുണ്ട്. നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.