nss
നാഷണൽ സർവ്വീസ് സ്കീം അടൂർ ക്ളസ്റ്ററിന്റെ നേതൃത്വത്തിൽ നൽകിയ മൊബൈൽ ഫോണുകളുടെ വിതരണോദ്ഘാടനം എൻ. എസ്. എസ് ദക്ഷിണമേഖലാ കൺവീനർ ബിനു പി. ബി നിർവ്വഹിക്കുന്നു.

അടൂർ : നാഷണൽ സർവീസ് സ്കീം അടൂർ ക്ളസ്റ്റർ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി 11 സ്കൂളുകളിലെ 22 വിദ്യാർത്ഥികൾക്ക് ഒാൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ ലഭ്യമാക്കി. കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രോഗാം ഒാഫീസറും കടമ്പനാട് നോർത്ത് സെന്റ് മേരീസ് പള്ളി വികാരിയുമായ ഫാ. റിഞ്ചു പി. കോശി ശേഖരിച്ച ഫോണുകളാണ് വിതരണം ചെയ്തത്. അടൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ വിതരണോദ്ഘാടനം നാഷണൽ സർവീസ് സ്കീം ദക്ഷിണമേഖലാ കൺവീനർ ബിനു. പി. ബി നിർവഹിച്ചു. എൻ. എസ്. എസ് പത്തനംതിട്ട ജില്ലാ കൺവീനർ ഹരികുമാർ അദ്ധ്യക്ഷനായിരുന്നു. അടൂർ ക്ളസ്റ്റർ കൺവീനർ ആർ. മണികണ്ഠൻ, ഫാ. റിഞ്ചു പി. കോശി, സ്കൂൾ പ്രിൻസിപ്പൽ സജി വർഗീസ്, പി. ടി. എ പ്രസിഡന്റ് ഹരിപ്രസാദ്, സുധാകുമാരി എന്നിവർ പ്രസംഗിച്ചു. ഫാ. റിഞ്ചു പി. കോശിയെ ക്ളസ്റ്റർ കൺവീനർ ആർ. മണികണ്ഠൻ പൊന്നാടയണിയിച്ച് ആദരിച്ചു.