അടൂർ : സ്വന്തമായി ഭൂമിയില്ലാതെയും കിടക്കാനിടമില്ലാതെയും സ്ഥിരവരുമാനമില്ലാതെയും കഷ്ടപ്പെടുന്ന മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവരെ ഉദ്ധരിക്കാൻ സമഗ്രമായ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ദേശീയ മുന്നോക്ക സമുദായ ഐക്യവേദി ചെയർമാൻ കാഞ്ഞിക്കൽ രാമചന്ദ്രൻ നായർ ആവശ്യപ്പെട്ടു. എെക്യവേദി ജില്ലാ ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ ചെയർമാൻ ജയകുമാർ രാജാറാം അദ്ധ്യക്ഷതവഹിച്ചു. പെരുനാട് വിജയൻ, കുളങ്ങര ജെ. രഘുകുമാരിയമ്മ, തെങ്ങമം ഭാസ്ക്കരക്കുറുപ്പ്, സാംസൺ ഡാനിയേൽ, ആർ. രഞ്ചിത്ത്, റജി കുമാർ, ഗിരിജാ മോഹൻ, ദിനരാജ് എന്നിവർ പ്രസംഗിച്ചു.