പത്തനംതിട്ട : കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ (സെമി ലോക്ക് ഡൗൺ ) ബിയിലും 10 മുതൽ 15 വരെയുള്ളവ (ലോക്ക് ഡൗൺ ) സി വിഭാഗത്തിലും ഉൾപ്പെടുത്തി. 15 ന് മുകളിൽ (ട്രിപ്പിൾ ലോക്ക് ഡൗൺ ) ടി.പി.ആർ ഉള്ള പ്രദേശങ്ങൾ കാറ്റഗറി ഡിയിൽ ആയിരിക്കും. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം. പത്തിൽ കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ഇരുപത്തൊന്ന് പഞ്ചായത്തുകൾ നിലവിലുണ്ട്. ഇതിൽ മൂന്ന് പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.
കാറ്റഗറി എ
പത്തനംതിട്ട നഗരസഭ, വള്ളിക്കോട്, എഴുമറ്റൂർ, ഇലന്തൂർ, കവിയൂർ, കോട്ടാങ്ങൽ, തോട്ടപ്പുഴശേരി, പന്തളംതെക്കേക്കര, മല്ലപുഴശേരി എന്നീ പഞ്ചായത്തുകൾ.
കാറ്റഗറി ബി
അടൂർ നഗരസഭ, ഇരവിപേരൂർ, കോയിപ്രം, തണ്ണിത്തോട്, കോഴഞ്ചേരി, കടപ്ര, മലയാലപ്പുഴ, കോന്നി, മൈലപ്ര, ചെറുകോൽ, പുറമറ്റം, തുമ്പമൺ, കുളനട, അയിരൂർ, കുറ്റൂർ, പ്രമാടം, നിരണം, നാരങ്ങാനം, കടമ്പനാട്, മെഴുവേലി, റാന്നിപഴവങ്ങാടി, ചെന്നീർക്കര, ചിറ്റാർ, കലഞ്ഞൂർ, റാന്നി അങ്ങാടി, റാന്നി, ഏഴംകുളം എന്നീ പഞ്ചായത്തുകൾ.
കാറ്റഗറി സി
തിരുവല്ല, പന്തളം നഗരസഭകൾ, വെച്ചൂച്ചിറ, അരുവാപ്പുലം, ഏറത്ത്, പെരിങ്ങര, ഏനാദിമംഗലം, റാന്നിപെരുനാട്, ആറന്മുള, കല്ലൂപ്പാറ, കൊടുമൺ, സീതത്തോട്, കൊറ്റനാട്, മല്ലപ്പള്ളി, പള്ളിക്കൽ, നെടുമ്പ്രം, ഓമല്ലൂർ, ആനിക്കാട് എന്നീ ഗ്രാമപഞ്ചായത്തുകൾ.
കാറ്റഗറി ഡി (ടി.പി.ആർ)
നാറാണംമൂഴി (15.8)
വടശേരിക്കര (16.3)
കുന്നന്താനം (19.1)