കോഴഞ്ചേരി : വാഹനം ഇടിച്ച് പരിക്കേറ്റ് റോഡരികിൽ കിടന്ന നായ്ക്കുട്ടിക്ക് രക്ഷകരായി ഇലവുംതിട്ട ജനമൈൈത്രി പൊലീസ്. ജംഗ്ഷനിലെ യൂണിയൻ ബാങ്കിന് സമീപം വാഹനം കയറി പരിക്കേറ്റ് മണിക്കൂറോളം റോഡിൽ കിടന്ന നായ്ക്കുട്ടിയെയാണ് ഇലവുംതിട്ട പൊലീസ് രക്ഷിച്ചത്. ബീറ്റ് ഓഫീസർ അൻവർഷാ, യുവ മാദ്ധ്യമപ്രവർത്തകൻ ഉണ്ണികൃഷ്ണൻ മുട്ടത്തുകോണം, സ്വകാര്യ ക്ലിനിക്ക് നേഴ്സ് ബീന, പൊലീസ് വാളന്റിയർ ഋതിക്, ആർട്ടിസ്റ്റ് ഷോബി ഇലവുംതിട്ട എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമിക ശുശ്രൂഷ നൽകിയതിനുശേഷം മൃഗസംരക്ഷണ സംഘടനയുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സയ്ക്കായി നായ്ക്കുട്ടിയെ മൃഗസംരക്ഷണ സംഘടനയ്ക്ക് കൈമാറി. മൃഗ സംരക്ഷണ കൂട്ടായ്മയുടെ ഭാരവാഹിയായ ശ്യാമിന്റെ നേതൃത്വത്തിലാണ് നായ്ക്കുട്ടിയെ ഏറ്റെടുത്തത്.