ചിറ്റാർ : വയ്യാറ്റുപുഴ, മീൻകുഴി, കുളങ്ങരവാലി പ്രദേശങ്ങളിൽ പുലിയെ കണ്ടത് നാട്ടുകാരിൽ ഭീതി ഉണർത്തുന്നു. റബ്ബർ ടാപ്പിംഗ് തൊഴിലാളികൾ ഭയത്തോടെയാണ് ടാപ്പിംഗിനായി പോകുന്നത്. ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി പുലി വളർത്തുനായകളെ പിടിക്കുന്നത് പതിവായിരിക്കുകയാണ്. കൃഷി സ്ഥലങ്ങളിൽ പോകാൻ പോലും ഭയമാണ് പലർക്കും. കഴിഞ്ഞ ദിവസവും മീൻകുഴി ചരിവുപാറക്കൽ ശശിയുടെ വളർത്തുനായയെ പുലി പിടിച്ചു. വനപാലകർ നിരീക്ഷണത്തിനായി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.