കോന്നി : സി.പി.എം പ്രമാടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.ആർ. ശിവരാജൻ അനുസ്മരണം 31 ന് നടക്കും. എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും പുഷ്പാർച്ചനയും പതാക ഉയർത്തലും ഉണ്ടായിരിക്കും. വൈകിട്ട് ആറിന് പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ കോന്നി ഏരിയാ കമ്മിറ്റിയുടെ ഫേസ് ബുക്ക് പേജിൽ അനുസ്മരണ പ്രഭാഷണം നടത്തും.