കടമ്പനാട് : കടമ്പനാട്ട് വില്ലേജ് ഓഫീസർ ഇല്ലാതായിട്ട് രണ്ടുമാസം കഴിഞ്ഞു. ഇവിടെ ഉണ്ടായിരുന്ന ഒാഫീസർ സ്ഥലംമാറിയ ശേഷം പകരം ആളിനെ നിയമിച്ചിട്ടില്ല. പെരിങ്ങനാട് വില്ലേജ് ഒാഫീസർക്കാണ് ചുമതല . കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ സർക്കാർ ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ എത്തുന്നതിനാൽ കടമ്പനാട്ട് ആഴ്ചയിൽ ഒരു ദിവസം പോലും വില്ലേജ് ഒാഫീസറുടെ സേവനം ലഭിക്കുന്നില്ല. വിവിധ ആവശ്യങ്ങൾക്കായി ഒാഫീസിൽ എത്തുന്നവർ ബുദ്ധിമുട്ടുന്നു. പരിഹാരം കാണണമെന്ന് ആർ.എസ് പി.മണ്ഡലം കമ്മിറ്റി സെക്രട്ടറി പൊടിമോൻ കെ. മാത്യു ആവശ്യപ്പെട്ടു.