29-national-ex-service
നാഷണൽ എക്‌സ് സർവ്വീസ്‌മെൻ കോ.ഓർഡിനേഷൻ കമ്മറ്റി ഇലവുംതിട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഫീസ് അങ്കണത്തിൽ വച്ച് വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചപ്പോൾ

കോഴഞ്ചേരി: വീരമൃത്യു വരിച്ച ജവാൻമാർക്ക് നാഷണൽ എക്‌സ് സർവീസ്‌ മെൻ കോ ഓർഡിനേഷൻ കമ്മിറ്റി ഇലവുംതിട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരാഞ്ജലി അർപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് സുകേശന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ്.പ്രസിഡന്റ് സജി, സെക്രട്ടറി ശാന്തകുമാരി, ജോയിന്റ് സെക്രട്ടറി സോമൻ, ട്രഷറർ ലീലാ ചെല്ലപ്പൻ എന്നിവർ പങ്കെടുത്തു.