തിരുവല്ല: ജില്ലാ ഫുട്ബോൾ അസോസിയേഷനിലൂടെ കേരള ഫുട്ബോൾ അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബുകളിൽ 2021-22 കാലയളവിൽ രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ള ഫുട്ബോൾ കളിക്കാർ 31ന് രാവിലെ 9ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ എത്തിച്ചേരണം. ആധാർ കാർഡ്, മുനിസിപ്പാലിറ്റി/ പഞ്ചായത്ത് എന്നിവിടങ്ങളിൽനിന്നും ലഭിക്കുന്ന ജനന സർട്ടിഫിക്കറ്റ് (മുദ്രപ്പത്രം /ഓൺലൈൻ പ്രിന്റ്), 3 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരേണ്ടതാണ്. 18 വയസിൽ താഴെയുള്ള കളിക്കാർ മാതാപിതാക്കളിൽ ഒരാളിനെ കൂടെ കൊണ്ടുവരണം. ഇപ്രകാരം രജിസ്റ്റർ ചെയ്ത കളിക്കാർക്ക് മാത്രമെ ജില്ലാ ടീം സെലക്ഷനുകളിലും കെ.എഫ്.എ നടത്തുന്ന ഔദ്യോഗിക മത്സരങ്ങളിലും പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെടണം. ഫോൺ: 9447148201, 9947028815.