mirror
അഞ്ചൽകുറ്റി അർബൻ ഹെൽത്ത് സെന്ററിന് സമീപം സ്ഥാപിച്ച മൂലകണ്ണാടി ഡോ. ബി.ജി. ഗോകുലൻ ഉത്ഘാടനം ചെയ്യുന്നു

തിരുവല്ല: കാവുംഭാഗം -മുത്തൂർ റോഡിലെ അഞ്ചൽകുറ്റി അർബൻ ഹെൽത്ത് സെന്ററിന് സമീപത്തെ അപകട വളവിൽ മൂലകണ്ണാടി സ്ഥാപിച്ചു. ഡോ. ബി.ജി. ഗോകുലൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റിന്റെ അവശ്യപ്രകാരം സുദർശനം നേത്ര ചികിത്സാലയമാണ് കണ്ണാടി സ്ഥാപിച്ചത്. വാർഡ് കൗൺസിലർമാരായ മാത്യു ചാക്കോ, വിജയൻ തലവന, ഡോ.ഹേമന്ദ്, ഹരിത കർമസേന ജില്ല സംയോജകൻ ക്രിസ്റ്റഫർ എന്നിവർ പ്രസംഗിച്ചു.