mobile

അടൂർ : അദ്ധ്യാപകരുടെ കൂട്ടായ്മയിൽ ഒാൺലൈൻ പഠനത്തിന് ഫോണുകൾ ഇല്ലാതിരുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ ലഭ്യമാക്കി. വടക്കടത്തുകാവ് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരുടെ ധനസഹായത്തിൽ 14 കുട്ടികൾക്ക് കഴിഞ്ഞ ദിവസം ഫോണുകൾ വിതരണം ചെയ്തു. പി. ടി. എ പ്രസിഡന്റ് എൻ. കണ്ണപ്പന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഏറത്ത് പഞ്ചായത്തംഗം ശ്രീലേഖ ഹരികുമാർ വിതരണോദ്ഘാടനം നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ടി.ഷൈൻ, ഹെഡ്മിസ്ട്രസ് രജന കെ.ആർ, വാർഡ് മെമ്പർ സൂസൻ ശശികുമാർ ,ദിലീഷ് കുമാർ, സൗമ്യ, അദ്ധ്യപകരായ അമീൻ ഷാ, ജയകുമാർ എന്നിവർ പ്രസംഗിച്ചു