കടമ്പനാട് : പള്ളിക്കൽ വില്ലേജോഫീസിനുമുന്നിൽ റോഡിലേക്ക് ലൈൻ കമ്പിയുടെ മുകളിലായി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ഇടവിട്ട് കാറ്റും മഴയും ഉള്ളതിനാൽ ഭീതിയിലാണ് യാത്രക്കാർ. വില്ലേജോഫീസ് അധികൃതർക്ക് മുറിച്ച് മാറ്റണമെങ്കിൽ നടപടിക്രമങ്ങൾ പലതാണ്. സ്വകാര്യ വ്യക്തികളുടെ പറമ്പിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ അവരവർ തന്നെ മുറിച്ചു മാറ്റണമെന്ന് സർക്കാർ ഉത്തരവ് ഇറക്കി തദ്ദേശ സ്ഥാപനങ്ങൾ അത് നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ സർക്കാർ ഭൂമിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ ആര് മുറിച്ചു മാറ്റും എന്നതിന് യാതൊരു വ്യക്തതയുമില്ല. മരത്തിന്റെ അപകടകരമായ ശിഖരങ്ങൾ ഉടൻ മുറിച്ചു മറ്റണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.