മല്ലപ്പള്ളി : ആനിക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 30ന് നൂറോന്മാവ് മലങ്കര കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ സൗജന്യ ആർ.ടി.സി.പി.ആർ ടെസ്റ്റ് നടത്തും. ഓട്ടോ ടാക്‌സി ഡ്രൈവർമാർ വ്യാപാരികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാഅംഗങ്ങൾ, അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കണമെന്ന് പ്രസിഡന്റ് അറിയിച്ചു.