dharna

മല്ലപ്പള്ളി : വി​വി​ധ ആവശ്യങ്ങൾ ഉന്നയി​ച്ച് സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എസ്.പി.ടി​.യു) സംസ്ഥാനത്ത് തെരഞ്ഞെടുത്ത 300 കേന്ദ്രങ്ങളിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി മല്ലപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുമ്പിൽ നടന്ന സമരം എസ്.പി.ടി​.യു മേഖലാ പ്രസിഡന്റും സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ ജിജി ജോർജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ മേഖലാ ജോയിന്റ് സെക്രട്ടറി അമ്പിളി വിജയൻ അദ്ധ്യക്ഷതവഹിച്ചു. സി.പി.ഐ മല്ലപ്പള്ളി മണ്ഡലം കമ്മി​റ്റി സെക്രട്ടറി ബാബു പാലയ്ക്കൽ, കമ്മി​റ്റി അംഗങ്ങളായ കൗസല്യ മനോഹരൻ, ബെറ്റി ബാബു തുടങ്ങിയവർ പ്രസംഗിച്ചു.