മല്ലപ്പള്ളി : കോട്ടാങ്ങൽ - റാന്നി അങ്ങാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാരങ്കുളം - നിർമ്മലപുരം - മണ്ണാറത്തറ റോഡിൽ നിർമ്മലപുരം മണ്ണാറത്തറ ഫോറസ്റ്റ് റോഡ് തകർന്നു. ഇവിടെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിട്ട് മാസങ്ങളായിട്ടും നീക്കം ചെയ്യാത്തതിനാൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിർമ്മലപുരം നിവാസികൾ ഇപ്പോൾ 12 കിലോമീറ്ററോളം ചുറ്റി പെരുമ്പെട്ടി, കരിയംപ്ലാവ് വഴിയാണ് യാത്രചെയ്യുന്നത്. നിരവധി തവണ അധികൃതർക്ക് നിവേദനം നൽകിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.