പത്തനംതിട്ട : സംസ്ഥാന സർക്കാർ സിവിൽ സർവീസിൽ നടത്തുന്ന രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലി അദ്ധ്യക്ഷനായിരുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി എസ്.രവീന്ദ്രൻ, സെക്രട്ടറി രഞ്ജു കെ.മാത്യു, ട്രഷറർ എ.രാജശേഖരൻ നായർ, പി.എസ്.വിനോദ് കുമാർ, അജിൻ ഐപ്പ് ജോർജ്ജ്, ഷിബു മണ്ണടി, തുളസീരാധ, എ. അജയ്, അൻവർ ഹുസൈൻ, ബിജു ശാമുവേൽ, യു.അനില, ഷൈനു ശാമുവേൽ, ബി.പ്രശാന്ത് കുമാർ, ഷെമിം ഖാൻ, തട്ടയിൽ ഹരികുമാർ ,പി.എസ്.മനോജ് കുമാർ, അബു കോശി.എസ്.കെ.സുനിൽകുമാർ, വിഷ്ണു സലിംകുമാർ, ഡി.ഗീത എന്നിവർ പ്രസംഗിച്ചു.