പന്തളം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ പന്തളത്ത് പൊലീസ് പരിശോധന കൂടുതൽ ശക്തമാക്കി. പന്തളം നഗരസഭയിൽ ടി.പി.ആർ. നിരക്ക് വർദ്ധിച്ചതിനെ തുടർന്ന് സി കാറ്റഗറിയാക്കിയതോടെ വെള്ളിയാഴ്ച മാത്രമേ ഇനി എല്ലാ സ്ഥാപനങ്ങളും തുറക്കു.തുറക്കാവുന്ന കടകൾക്ക് രാവിലെ 7 മുതൽ വൈകിട്ട് 7 വരെയേ അനുമതിയുള്ളു. അടുത്ത ബുധനാഴ്ചയിലെ രോഗ നിരക്കിന്റെ അടിസ്ഥാനത്തിൽ മാത്രമേ നിയന്ത്രണങ്ങൾക്ക് മാറ്റവരുവെന്ന് പന്തളം എസ്.എച്ച്.ഒ.എസ്.ശ്രീകുമാർ പറഞ്ഞു. കടയ്ക്കാട് ,തോന്നല്ലൂർ, ചേരിക്കൽ, മങ്ങാരം. പൂഴിക്കാട്, കുരമ്പാല മേഖലകളിൽ വ്യാപനം കൂടുന്നതായി റിപ്പോർട്ടുകളുണ്ട് കൂടുതൽ ആളുകളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ നഗരസഭാ ചെയർപേഴ്‌സണുമായി ബന്ധപ്പെട്ട് സെക്ടറൽ മജിസ്‌ട്രേട്ടുമാരുടെ പരിശോധന നടത്തി മുന്നറിയിപ്പ് നൽകണം .ശനി, ഞായർ ദിവസങ്ങളിൽ പരിശോധന കർശനമാക്കും