തിരുവല്ല: വളഞ്ഞവട്ടം വിശ്വകർമ്മ സർവീസ് സൊസൈറ്റി 1074 -ാം ശാഖ കിറ്റ് വിതരണം നടത്തി.തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റ് മനു മോഹനൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രാമചന്ദ്രൻ. കെ (ചന്ദ്രാ സ്റ്റുഡിയോ) അദ്ധ്യക്ഷത വഹിച്ചു. ശാഖാ ഭാരവാഹികളായ ശ്യാം ഉദയഭാനു, അമ്മൂട്ടി, അനിൽകുമാർ, പ്രകാശ് കെ.ആർ, അജിത്ത് എന്നിവർ സംസാരിച്ചു.