പത്തനംതിട്ട: നിയമന നിരോധനത്തിനെതിരെയും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചും കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഓഫീസേഴ്‌സ് യൂണിയന്റെയും (ബെഫി) നേതൃത്വത്തിൽ ഗ്രാമീൺ ബാങ്ക് ജീവനക്കാർ വെള്ളിയാഴ്ച പണിമുടക്കും. ഹാർഡ് വെയർ ടെക്ക് പ്രൊഡക്ട്‌സ് സംബന്ധിച്ച പ്രശ്‌നങ്ങളിലെ അപാകതകൾക്ക് ശാശ്വത പരിഹാരം കാണുക എന്ന ആവശ്യവും സമരത്തിന്റെ ഭാഗമായി ഉയർത്തുന്നുണ്ട്.