congress

അടൂർ : മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെരിങ്ങനാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യു.ഡി.എഫ് അടൂർ നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജേന്ദ്രൻ നായർ അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ ബി.രമേശൻ, ഹരികുമാർ മലമേക്കര, ടി.എൻ.സദാശിവൻ, പി.എം.താജ്, സജി ഡാനിയൽ, ക്രിസ്റ്റോ വി.എം, മനുനാഥ് പെരിങ്ങനാട്, ജെനിൻ അടൂർ, ജെറിൻ പെരിങ്ങനാട്, നിജോ ജോയ്, ശിവരാജൻ, രഞ്ജു, രാജേഷ് എന്നിവർ സംസാരിച്ചു.