webinar

അടൂർ : പഴകുളം മേട്ടുപുറം ഗ്രന്ഥശാലയിലെ ബാലവേദിയുടെ ആഭിമുഖ്യത്തിൽ ലോക പ്രകൃതി സംരക്ഷണ വെബിനാർ നടത്തി. പ്രകൃതി നിരീക്ഷകൻ സി.റഹിം ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് ഷാഹിദ് അൻവർ അദ്ധ്യക്ഷതവഹിച്ചു. വിദ്യ വി. എസ്, ഹരികൃഷ്ണൻ, അപർണ്ണ, ജെ. ആമിന, ശിവാനി. ആർ, ഗ്രന്ഥശാലാ പ്രസിഡന്റ് എസ്.മീരാസാഹിബ് എന്നിവർ പ്രസംഗിച്ചു.

പ്രകൃതി സംരക്ഷണ ക്വിസ് മത്സരത്തിൽ വിജയിച്ച ശ്രീശങ്കർ, ശ്രീഗൗരി, അൽഫാത്തിമ എന്നിവർക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എസ്. അൻവർഷാ സമ്മാനങ്ങൾ വിതരണം ചെയ്തു.