കോന്നി : കൊവിഡ് വ്യാപനത്തെ തുടർന്ന് കോന്നിയിൽ വീണ്ടും നിയന്ത്രിത മേഖലകൾ ഏർപ്പെടുത്തി. ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ആവോലിക്കുഴി, കാക്കര പ്രദേശങ്ങൾ, 14-ാം വാർഡിലെ മരുതിമൂട് മുതൽ കാളഞ്ചിറ മുരുപ്പുവരെയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ആഗസ്റ്റ് നാല് വരെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കൊവിഡിന്റെ അതിതീവ്ര വ്യാപനത്തെ തുടർന്ന് മൂന്നാഴ്ച മുമ്പ് കോന്നിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് രോഗ വ്യാപനം കുറയുകയും എല്ലാ പ്രദേശങ്ങളിലെയും നിയന്ത്രണങ്ങൾ ഒഴിവാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും ഈ പ്രദേശങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.