dcc
മന്ത്രി വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് ഡി.സി.സി പത്തനംതിട്ടയിൽ നടത്തിയ കളക്ടറേറ്റ് മാർച്ച്

പത്തനംതിട്ട: നിയമസഭാ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഉൾപ്പെടെ പരാജയപ്പെട്ട സ്ഥിതിക്ക് പ്രതിസ്ഥാനത്തുള്ള വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധികാരത്തിൽ തുടരുന്നത് ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ. ശിവദാസൻ നായർ പറഞ്ഞു.

ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് ഡി.സി.സി നടത്തിയ ജില്ലാ കളക്ടറേറ്റ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സിസി പ്രസിഡന്റ് ബാബു ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജ്, കെ.പി.സി.സി സെക്രട്ടറിമാരായ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, അനീഷ് വരിക്കണ്ണാമല, നിർവ്വാഹക സമിതി അംഗങ്ങളായ അഡ്വ. കെ.ജയവർമ്മ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, തോപ്പിൽ ഗോപകുമാർ, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, ടി.കെ.സാജു, കെ.കെ.റോയിസൺ, പഴകുളം ശിവദാസൻ, എസ്.ബിനു, സജി കൊട്ടയ്ക്കാട്, കെ.ജാസിംകുട്ടി, റോഷൻ നായർ, സിന്ധു അനിൽ, ദേശീയ കായിവേദി ജില്ലാ പ്രസിഡന്റ് സലിം. പി. ചാക്കോ എന്നിവർ പ്രസംഗിച്ചു.