പത്തനംതിട്ട : റാന്നി എം.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 2001- 2003 സയൻസ് ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് നൽകാനായി പതിനഞ്ച് മൊബൈൽ ഫോണുകൾ സ്‌കൂൾ മാനേജർ സഖറിയാ സ്റ്റീഫൻ, പ്രിൻസിപ്പൽ മനോജ് ജേക്കബ് എന്നിവർക്ക് കൈമാറി.
പൂർവ വിദ്യാർത്ഥികളായ ഷെല്ലി ജേക്കബ്, റിയൂ റോയി,സോണി, പീറ്റർ ജേക്കബ്, അരുൺ രാജൻ, ലിജു കുരുവിള, സൂസൻ തോമസ്, റിങ്കു ജിനു, രെജു, അഞ്ജു , ലിജു എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പണം സമാഹരിച്ചത്. ജിനു ജോർജ്, കവിത, ലിനു എന്നിവർ ഫോൺ കൈമാറി.