അടൂർ: വാഹനം തടഞ്ഞുനിറുത്തി വനിതാ പഞ്ചായത്തംഗത്തെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ . ഏഴംകുളം മറ്റത്തുപടി അരീനികോണം ക്ഷേത്രത്തിന് സമീപത്തെ പേരൂർ കളിക്കൽ വീട്ടിൽ പി.കെ അനിൽ (38) നെയാണ് അടൂർ പൊലീസ് അറസ്റ്റുചെയ്തത്. ഏഴംകുളം പഞ്ചായത്തംഗം വെള്ളപ്പാറ മുരുപ്പ് പാലമുക്ക് മാവേലിൽ വീട്ടിൽ രജിത ജയ്സന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ് . 28 ന് വൈകിട്ട് നാലിന് അരീനിക്കോണം ക്ഷേത്രത്തിനടുത്തുവച്ച് പഞ്ചായത്ത് അംഗത്തെ അസഭ്യം പറയുകയും അവർ വന്ന വാഹനം തടഞ്ഞുനിറുത്തി മർദ്ദിക്കുകയുമായിരുന്നെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയപ്രതിയെ റിമാൻഡ് ചെയ്തു