കടമ്പനാട് :ജാതി സർട്ടിഫിക്കറ്റ് യഥാസമയം ലഭിക്കാത്തതിനാൽ ജോലിക്കുളള അവസരം നഷ്ടമായെന്ന പരാതിയിൽ അടൂർ താലൂക്ക് ഓഫീസിൽ വിജിലൻസ് അന്വേഷണം നടത്തി. ഏനാത്ത് ആലുവിളയിൽ സുധർമ്മനാണ് പരാതി നൽകിയത്. സുധർമ്മന്റെ മകന് 2020 ൽ സി.ആർ പി.എഫ് അസി.കമാൻഡന്റ് തസ്തികയിൽ ജോലി ലഭിക്കുന്നതിന് അന്നത്തെ തഹസിൽദാർ ജാതി സർട്ടിഫിക്കറ്റ് നൽകിയില്ല എന്നായിരുന്നു പരാതി. സുധർമ്മൻ ഹിന്ദു പാണൻ സമുദായവും ഭാര്യ ക്രിസ്ത്യൻ സമുദായവുമാണ്. ക്രിസ്ത്യൻ മതാചാരപ്രകാരമാണ് സുധർമ്മന്റെ ഭാര്യയുടെ സഹോദരിയുടെ വിവാഹം നടന്നതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ മകന് സർട്ടിഫിക്കറ്റ് നിഷേധിച്ചത്.