gauthami
ഗൗതമി പ്രസാദ് (അടൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ)

അടൂർ : പ്ളസ് ടൂ പരീക്ഷയിൽ അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് മുഴുവൻ മാർക്കും നേടിയത് രണ്ടുപേർ. സയൻസ് ബാച്ചിലെ ഗൗതമി പ്രസാദും, ഹ്യുമാനിറ്റീസ് ബാച്ചിലെ അൽഫീനാ ഹബീബും. ഇളമണ്ണൂർ സമീരത്തിൽ ടി. സി. പ്രസാദിന്റെയും പി. താരയുടേയും മകളാണ് ഗൗതമി പ്രസാദ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹിന്ദി പദ്യപാരായണം, മോണോ ആക്ട്, എന്നിവയിൽ ഗൗതമി നേട്ടം കൈവരിച്ചിരുന്നു. . ഐശ്വര്യ, ദേവജിത്ത് എന്നിവർ സഹോദരങ്ങളാണ്.

ഹ്യുമാനിറ്റീസിൽ മുഴുവൻ മാ‌ർക്കും നേടിയ അൽഫീനാ ഹബീബ് പഴകുളം വിളയിൽ തറയിൽ ഹബീബിന്റെയും ഷംലയുടേയും മകളാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി നാടകത്തിൽ മൂകാഭിനയത്തിനും എ ഗ്രേഡ് നേടിയിരുന്നു. ഹസീനയാണ് സഹോദരി. അടൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് ബാച്ചുകളിലായി 41 പേർക്ക് എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ചു. സയൻസിൽ 24 പേർക്കും കൊമേഴ്സിൽ 10 പേർക്കും ഹ്യുമാനിറ്റീസിൽ 7 പേർക്കും. 408 കുട്ടികളാണ് പരീക്ഷയെഴുതിയത്.സയൻസ് വിഭാഗത്തിൽ 97 ശതമാനവും കൊമേഴ്സിൽ 94 ശതമാനവും ഹ്യുമാനിറ്റീസിൽ 75 ശതമാനവുമായിരുന്നു വിജയം.