sahakar-bharati

കോഴഞ്ചേരി : സഹകാർ ഭാരതി കോഴഞ്ചേരി താലൂക്ക് ഭാരവാഹിയോഗം ജില്ലാ പ്രസിഡന്റ് ജി.അനിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.എൻ.രമേശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സംഘടനാസെക്രട്ടറി ടി.പി.സുഭാഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. അക്ഷയശ്രീ മിഷൻ ജില്ലാ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ.പുരുഷോത്തമൻ പിള്ള ചർച്ച നയിച്ചു. താലൂക്ക് സംഘടന സെക്രട്ടറി രാഹുൽ രാജ് റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി കെ.അരുൺ, ജോയിന്റ് സെക്രട്ടറി രാജീവ് വലഞ്ചുഴി, ട്രഷറർ പി.ജി.സുനിൽ കുമാർ, അക്ഷയശ്രീ മിഷൻ താലൂക്ക് കോർഡിനേറ്റർ ആർ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.