udf-kottangal
കോട്ടാങ്ങൽ പഞ്ചായത്തിന് മുന്നിൽ യു.ഡി.എഫ് നടത്തിയ സമരം

മല്ലപ്പള്ളി: വായ്പ്പൂര് കുഴിക്കാട്ട് കഴിഞ്ഞ ദിവസം പാറമടയിൽ നാടിനെ നടുക്കിയ ഉഗ്രസ്‌ഫോടനത്തിൽ പാറമടയുടെ സമീപ പ്രദേശങ്ങളിലെ നിരവധി വീടുകൾ, മറ്റ് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും, താമസക്കാർക്ക് സുരക്ഷിത്വ ഭീഷണി നേരിടുകയും ചെയ്യ്ത സാഹചര്യത്തിൽ പാറമടയുടെ പ്രവർത്തനം നിറുത്തിവെയ്ക്കണമെന്നും, സുരക്ഷിതമല്ലാത്ത വഴിയിലൂടെയുള്ള അമിതഭാരവാഹനങ്ങളുടെ യാത്ര അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ്. കോട്ടാങ്ങൽ മണ്ഡലം കമ്മിറ്റി കോട്ടാങ്ങൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ സമരപരിപാടികൾ ആരംഭിച്ചു. ധർണ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ജി.സതീഷ് ബാബു ഉദ്ഘാടനം ചെയ്യ്തു. യു.ഡി.എഫ്. മണ്ഡലം ചെയർമാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ ഒ.എൻ സോമശേഖരപ്പണിക്കർ, എം.കെ.എം. ഹനീഫ, ജോസഫ് ജോൺ, എ.ജി സദാശിവൻ, ജോസി ഇലഞ്ഞിപ്പുറം, സാബു മരുതേൻ കുന്നേൽ, കൊച്ചുമോൻ വടക്കേൽ, സുരേഷ് കുളത്തൂർ, അസിസ് ചുങ്കപ്പാറ, ജോസ് കുന്നുംപുറത്ത്, തേജസ് കുമ്പുളുവേലി, ജോളി ജോസഫ്, ജോയി ജോൺ എന്നിവർ പ്രസംഗിച്ചു.