anilkumar-
പിടിയിലായ അനിൽകുമാർ 51

റാന്നി: റാന്നി സ്വദേശിയായ വിദേശ മലയാളിയിൽ നിന്ന് മൂവാറ്റുപുഴയിൽ ഭൂമി വാങ്ങി നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് ബാങ്ക് ട്രാൻസ്ഫർ വഴി 35 ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവിൽ കഴിഞ്ഞ ആൾ രണ്ടു വർഷത്തിനു ശേഷം പിടിയിൽ.തമിഴ്നാട്ടിലെ മഠത്തിൽ സന്യാസിയായി വേഷം മാറിക്കഴിഞ്ഞ നൂറനാട് ഇടപ്പോൺ അമ്പലത്തറയിൽ പദ്മനാഭന്റെ മകൻ അനിൽകുമാർ(51) ആണ് റാന്നി പൊലീസിന്റെ പിടിയിലായത്. ഇയാൾ പ്രവാസി മലയാളിയെ വസ്തു കാട്ടിയ ശേഷമാണ് പണം തട്ടിയത്. പിന്നീട് വസ്തു ലഭിക്കാത്തതു മൂലം നടത്തിയ അന്വേഷണത്തിലാണ് വ്യാജരേഖകളാണ് തന്നെ കാണിച്ചതെന്നും യഥാർത്ഥ ഉടമകൾ വിവരങ്ങൾ അറിഞ്ഞിരിന്നില്ലെന്നും മനസ്സിലായത്.. 2019 മുതൽ ഇയാൾ ഒളിവിലായിരുന്നു. തമിഴ്നാട്ടിലെ മഠത്തിൽ സ്വാമിയായി കഴിയുകയാണെന്ന് അറിഞ്ഞതോടെ അവിടെയെത്തി അറസ്റ്റുചെയ്യുകയായിരുന്നു. ഇയാൾ നിരവധി പേരെ ഇത്തരത്തിൽ വസ്തു നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ച് പണം വാങ്ങിയതായി സൂചനയുണ്ട്. റാന്നി ഡിവൈ.എസ്.പി മാത്യു ജോർജിന്റെ നിർദ്ദേശ പ്രകാരം റാന്നി എസ്.എച്ച്.ഒ എം.ആർ സുരേഷ്, എസ്.ഐ ഹരികുമാർ, എസ്.സി.പി.ഒ സുധീഷ്, സി.പി.ഒ ലിജു, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.