covid
തിരുവല്ല നഗരസഭയുടെ ആംബുലൻസ് സർവ്വിസിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ നിർവ്വഹിക്കുന്നു.

തിരുവല്ല: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി തിരുവല്ല നഗരസഭയുടെ പുതിയ ആംബുലൻസ് സർവീസ് ആരംഭിച്ചു . നഗരസഭയുടെ 2021 - 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ആംബുലൻസിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ നിർവ്വഹിച്ചു. കൊവിഡ് മഹാമാരി അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നഗരസഭയുടെ 39 വാർഡുകളിലെയും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും കുറ്റപ്പുഴയിലെ സി.എഫ്.എൽ.റ്റി.സിയുടെ പ്രവർത്തനം നടത്തുന്നതിനുമായി 16 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്ജ്, നഗരസഭ സെക്രട്ടറി ജെ.മുഹമ്മദ് ഷാഫി, ഹെൽത്ത് സൂപ്പർവൈസർ സമിൽബാബു പി.വി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അനുജോർജ്,ജിജി വട്ടശ്ശേരി, ജോസ് പഴയിടം, മാത്യു ചാക്കോ, പ്രദീപ് മാമ്മൻ മാത്യൂ, റജിനോൾഡ് വർഗീസ്,സബിതാ സലീം, ആർ.ഡി.ഒ ബി.രാധാകൃഷ്ണൻ, അസി.എക്സി.എൻജിനിയർ ബിന്ദു വേലായുധൻ, നഗരസഭാ സെക്രട്ടറിയടെ പി.എ മധു, റവന്യൂ ഓഫീസർ സന്തോഷ് കുമാർ, സുനു. ആർ, ജ്യോതിലക്ഷ്മി, അജി എസ്.കുമാർ, ഷാജഹാൻ എബി എന്നിവർ പങ്കെടുത്തു.