പന്തളം: കേരളാ മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി)യുടെ പന്തളം മേഖല കമ്മിറ്റി രൂപീകരിച്ചു. പന്തളം മണ്ഡലം പ്രസിഡന്റ് വല്ലറ്റൂർ വാസുദേവൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മണ്ഡലം ജനറൽ സെക്രട്ടറി കെ.എൻ രാജൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റായി അംബുജാക്ഷൻ പിള്ളയും ജനറൽ സെക്രട്ടറിയായി അമനുള്ളാഖനും വൈസ് പ്രസി‌ഡന്റുമാരായി അനിയൻ കുഞ്ഞ് പറന്തൽ, പി.സി സുരേഷ് കുമാർ, നൗഷാദ്. സെക്രട്ടറിമാരായി സാജൻ പി.ജോർജ്, സായിനുദിൻ, സന്തോഷ്കുമാർ . ട്രഷററായി ബിജുകുരമ്പാലയും പതിമൂന്നംഗ എക്‌സിക്യൂട്ടീവ്കമ്മിറ്റിയെയും തി രഞ്ഞെടുത്തു.