തിരുവല്ല : ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ കറ്റാനം സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. നിരണം സ്വദേശിനിയായ 20 കാരിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കറ്റാനം സ്വദേശി കൃഷ്ണദാസിനെ (24)​തിരെയാണ് പുളിക്കീഴ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി കഴിഞ്ഞ ഒരു വർഷമായി കൃഷ്ണദാസ് പീഡിപ്പിച്ചു വരികയായിരുന്നുവെന്ന പെൺകുട്ടി നൽകിയ പരാതിയിലാണ് കേസ്. പ്രതി ഒളിവിലാണെന്ന് പുളിക്കീഴ് പൊലീസ് പറഞ്ഞു.