കലഞ്ഞൂർ: ഡിപ്പോ ജംഗ്ഷനിലെ വനംവകുപ്പിന്റെ ജില്ലാ നഴ്‌സറിയിൽ വിവിധയിനം വൃക്ഷതൈകൾ സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി സ്കൂളുകളിൽ നല്കനായി ഒരുങ്ങുന്നു. ജില്ലയെ ഹരിതാഭമാക്കാൻ വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ ചുമതലയിലാണ് വൃക്ഷത്തൈകൾ തയ്യാറാക്കുന്നത്. കാറ്റിലും മഴയിലും നശിച്ച പോളിഹൗസ് പുനർനിർമ്മിക്കുകയാണ്. റൈൻ ഷെൽട്ടർ, കമ്പോസ്റ്റ്ഹട്ട്, സ്റ്റോർ, ഫ്രണ്ട് ഓഫീസ്, നേച്ചർ ക്യാമ്പ് സെന്റർ, ജലസേചനത്തിനുള്ള കിണറും സംഭരണിയും എന്നിവയുടെ നിർമാണവും പൂർത്തിയായി. അപൂർവ ഔഷധ സസ്യങ്ങളും ഓർക്കിഡുകളും മരങ്ങളും ഉൾപ്പെടുന്ന ലൈബ്രറിയും പദ്ധതിയുടെ ഭാഗമായി ഒരുക്കാൻ ആലോചിക്കുന്നുണ്ട്. കോന്നി ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടും പദ്ധതികൾ ആവിഷ്കരിച്ചുവരികയാണ്.