കലഞ്ഞൂർ: കൂടൽ ജംഗ്ഷനിൽ സാമൂഹിക അകലം പാലിക്കാതെ തൊഴിലുറപ്പ് തൊഴിലാളികൾ പണിയെടുക്കുന്നതായി ആരോപണം. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡിൽ ഉൾപ്പെടുന്ന തോട്ടിലെ ചപ്പുചവറുകൾ നീക്കുന്ന പണികളാണ് നടക്കുന്നത്. പഞ്ചായത്തിലെ പലവാർഡുകളിലും കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സാമൂഹിക അകലം പാലിക്കാതെ തൊഴിലുറപ്പ് പണികൾ നടക്കുന്നത്.