തിരുവല്ല: താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കുട്ടിരിപ്പുകാർക്കും ജീവനക്കാർക്കുമായി സി.പി.ഐയുടെ നേതൃത്വത്തിൽ നടത്തുന്ന വിശപ്പുരഹിത പ്രഭാതം പദ്ധതി തുടരുമെന്ന് ചെയർമാൻ അഡ്വ.കെ.ജി രതീഷ് കുമാർ അറിയിച്ചു. ലോക്ക് ഡൗൺ കാലത്ത് ആരംഭിച്ച വിശപ്പുരഹിത പ്രഭാതം പദ്ധതി മൂന്ന് മാസം പിന്നിടുകയാണ്. സി.പി.ഐ തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ കിഴിലുള്ള ഏഴ് ലോക്കൽ കമ്മിറ്റിയിലുള്ള ബ്രാഞ്ചുകളാണ് രോഗികൾ മരുന്നു കഴിയ്ക്കുന്നതിന് മുമ്പായി ഓരോ ദിവസവും രാവിലെ ഏഴിന് ഭക്ഷണം എത്തിച്ചു നൽകുന്നത്. പ്രഭാതഭക്ഷണം പദ്ധതി അടുത്ത രണ്ട് വർഷത്തേക്ക് തുടരുമെന്നും അദ്ദേഹം അറിയിച്ചു.