തിരുവല്ല: സർക്കാരിന്റെ അശാസ്ത്രീയമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങളാൽ വ്യാപാരി വ്യവസായി സമൂഹം ഗുരുതരമായ പ്രതിസന്ധികളിലാണെന്നും സ്ഥാപനങ്ങൾ എല്ലാദിവസവും തുറന്നുപ്രവർത്തിക്കാൻ സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ഭാരതീയ വ്യാപാരി വ്യവസായി സംഘം കോയിപ്രം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി സംഘം ജില്ലാ ട്രഷറർ രാജേഷ് കുമാർ ജി.ഉദ്ഘാടനം ചെയ്‌തു. വ്യവസായി സംഘം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രമേശ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ശശിധരപണിക്കർ സെക്രട്ടറി സുനിൽകുമാർ, അനിൽ കൃഷ്ണൻ, സോമശേഖരൻ, പ്രശാന്ത് പി.ആർ, ബിനീഷ് കുമാർ, ഗോപാലകൃഷ്ണൻ നായർ, ബിനീഷ്കുമാർ, രഘുനാഥ് എന്നിവർ സംസാരിച്ചു.