തിരുവല്ല: യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ സ്മാർട്ട് ഫോൺ ചലഞ്ചിലൂടെ കുന്നന്താനം പഞ്ചായത്തിലെ അമ്പലത്തിങ്കൽ ലക്ഷ്‌മി വിലാസം ഗവൺമെന്റ് എൽ.പി സ്കൂളിലെ വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിനുള്ള സ്മാർട്ട് ഫോൺ പ്രധാന അദ്ധ്യാപിക മിനിക്ക് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല കൈമാറി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഖിൽ ഓമനക്കുട്ടൻ, കോൺഗ്രസ് കുന്നന്താനം മണ്ഡലം പ്രസിഡന്റ് ബാബു കുറുമ്പേശരം, സുബി റിതേഷ്, രാജീവ്, റിതേഷ് ആന്റണി,ജോൺസൺ വെൺപാല എന്നിവർ പങ്കെടുത്തു.