തിരുവല്ല: വെള്ളാറ എബനേസർ മാർത്തോമ്മാ പള്ളിയുടെ ശതാബ്ദി ആഘോഷം ഇന്ന് രാവിലെ 11ന് സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഇടവക വികാരി റവ.ഏബ്രഹാം പണിക്കർ ജി അദ്ധ്യക്ഷത വഹിക്കും. 1921ലാണ് വെള്ളാറ എബനേസർ മാർത്തോമ്മാ ഇടവക സ്ഥാപിതമായത്.