കോന്നി : 18 മുതൽ 44 വരെ വയസുകാർക്കുള്ള പുതിയ വാക്‌സിൻ സെന്റർ പ്രൈവ​റ്റ് ബസ് സ്​റ്റാൻഡിനു സമീപമുള്ള പ്രിയദർശിനി ടൗൺഹാളിൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ റിപ്പബ്ലിക്കൻ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന വാക്‌സിൻ സെന്ററിലെ തിരക്ക് ഒഴിവാക്കുന്നതിനും കൂടുതൽ സൗകര്യമൊരുക്കുന്നതിനുമായാണ് പഞ്ചായത്ത് രണ്ടാമത്തെ വാക്‌സിൻ സെന്റർ ആരംഭിച്ചത്. രണ്ട് സെന്ററുകളിലുമായി ദിവസേന 300 മുതൽ 500 വരെ വാക്‌സിൻ വിതരണം ചെയ്യുവാൻ സാധിക്കും. കുടിവെള്ള ലഭ്യതയ്ക്കായി വാട്ടർ കണക്ഷനും ഡേ​റ്റാ എൻട്രി നടത്തുന്നതിന് ആവശ്യമായ ലാപ്‌ടോപ്പ്, അനുബന്ധ ഉപകരണങ്ങൾ, ഇരിപ്പിടങ്ങൾ അടക്കമുള്ള കാര്യങ്ങൾ പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. സെന്ററിന്റെ പ്രവർത്തനം പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് റോജി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ഫൈസൽ കോന്നി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രേസ് എന്നിവർ പ്രസംഗിച്ചു.