abvp

പത്തനംതിട്ട: പൊതുമുതൽ നശിപ്പിച്ച കേസിൽ വിചാരണ നേരിടുന്ന മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സ്റ്റുഡന്റ്‌സ് ഫോർ സേവാ ജോയിന്റ് ഇൻചാർജ് എസ്. സന്ദീപ് മാർച്ച് ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ് ആർ. ഇന്ദുചൂഡൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമേഷ്, ഓഫീസ് സെക്രട്ടറി ധീരജ് ആറന്മുള ഉൾപ്പടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് എട്ട് പേർ മാത്രമാണ് സമരത്തിൽ പങ്കെടുത്തത്.