അടൂർ: പറക്കോട് സർവീസ് സഹകരണ ബാങ്കിന് ബാങ്കിംഗ് ഇതര വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാനായി സ്വകാര്യവ്യക്തികളുടെ കെട്ടിടങ്ങളിൽ ഒരു കോടിയിലധികം രൂപ ചെലവഴിച്ചു നടത്തുന്ന അകത്തള നിർമ്മാണങ്ങൾ ബാങ്കിനു വലിയ ബാദ്ധ്യതസൃഷ്ടിക്കുമെന്നും ഇതിന്റെ പിന്നിൽ അഴിമതിയുണ്ടെന്നും കോൺഗ്രസ് നേതൃയോഗം കുറ്റപ്പെടുത്തി. പൊതുയോഗത്തിന്റെയും, വകുപ്പിന്റെയും അനുമതി ഇല്ലാതെയാണ് വൻ തുക പിൻവലിച്ച് ധൂർത്ത് നടത്തുന്നതെന്നും ഇത് സംബന്ധിച്ച് സർക്കാർ അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. തേരകത്തു മണി, തോപ്പിൽ ഗോപകുമാർ, ഏഴംകുളം അജു, എസ്. ബിനു, അഡ്വ. ബിജുവർഗീസ്, ബിനു.എസ്.ചക്കാലയിൽ, പഴകുളം ശിവദാസൻ, ഷിബു ചിറക്കരോട്ട്, ഉമ്മൻതോമസ്, ഇ. എ ലത്തിഫ്, ഡി.ശശികുമാർ,പി.കെ മുരളി, നിസാർ കാവിളയിൽ, റീന സാമുവൽ, എം.കെ കൃഷ്ണൻകുട്ടി, മനുതയ്യിൽ, അരവിന്ദ് ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.