പത്തനംതിട്ട : ജില്ലാ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി പുനഃസ്ഥാപനം പുതുതലമുറയിലുടെ എന്ന വിഷയത്തിൽ സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഓൺലൈൻ സെമിനാർ സംഘടിപ്പിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ഗൂഗിൾ മീറ്റ് വഴിയാണ് സെമിനാർ. ഡോ.കെ.പി. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഹരിതകേരളം സംസ്ഥാന മിഷൻ ടെക്‌നിക്കൽ കൺസൽട്ടന്റ് എസ്.യു സഞ്ജീവ് സെമിനാർ നയിക്കും. ആർ.രാജേഷ് മോഡറേറ്ററായി പങ്കെടുക്കും. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകും. വിവരങ്ങൾക്ക് ഹരിത കേരളം മിഷൻ പത്തനംതിട്ട ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ : 9188120323. സെമിനാർ ലിങ്ക് : https://meet.google.com/fxz-zyro-axz