പത്തനംതിട്ട : മൈലപ്ര സഹകരണ അംഗ സമാശ്വാസ ഫണ്ട് മൈലപ്രാ സർവീസ് സഹകരണ ബാങ്കിൽ വിതരണം നടത്തി. മൈലപ്രാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ വിതരണ ഉദ്ഘാടനം നടത്തി. ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എൽസി ഈശോ, ഡയറക്ടറന്മാരായ സി.എം. ജോൺ, മാത്യു സി. ജോർജ്ജ്, ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യു എന്നിവർ പ്രസംഗിച്ചു. 1.95 ലക്ഷം രൂപ. 10 അംഗങ്ങൾക്ക് നൽകി.